ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭാര്യാ പിതാവിന് അയച്ചു കൊടുത്തു : യുവാവ് അറസ്റ്റില്‍

ഞായര്‍, 13 മാര്‍ച്ച് 2016 (12:29 IST)
സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സി ഡിയിലാക്കി ഭാര്യാ പിതാവിന് അയച്ചു കൊടുത്ത വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലും ഇയാള്‍ പ്രചരിപ്പിച്ചു എന്നാണു റിപ്പോര്‍ട്ട്. കാസര്‍കോട് ചെറുവത്തൂര്‍ മടക്കര അമൃതാലയം വീട്ടില്‍ കെ പി മനീഷ് എന്ന ഇരുപത്തിയേഴുകാരനാണ് ചേര്‍ത്തല പൊലീസ് വലയിലായത്.

ചേര്‍ത്തല സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെ ആറു മാസം മുമ്പ് ഇയാള്‍ ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് ഗുരുവായൂരില്‍ വച്ച് താലി കെട്ടുകയും ചെയ്തു. നാലാള്‍ കാണ്‍കെ കാസര്‍കോട് എച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തുകയും ചെയ്തു. തുടര്‍ന്ന് വിദേശത്ത് കുറച്ചുനാള്‍ കമ്പ്യൂട്ടര്‍ സംബന്ധമായ ജോലി ചെയ്തശേഷം നാട്ടിലേക്ക് മടങ്ങി.

നാട്ടില്‍ എത്തിയ മനീഷ് ഭാര്യയോടെ സ്ത്രീധനം നല്‍കണമെന്ന് ബഹളം വയ്ക്കുകയും അവരെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. തൊട്ടു പിറകേയാണ് നഗ്നചിത്രങ്ങളുമായി ഇയാള്‍ പണി തുടങ്ങിയത്.

ഭാര്യ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്‍സ്പെക്റ്റര്‍ ടോമി സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കാസര്‍കോട്ടു നിന്ന് പിടികൂടി നാട്ടിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

വെബ്ദുനിയ വായിക്കുക