കൂട്ടിയ നികുതി ബഹിഷ്ക്കരിക്കാനുള്ള സിപിഎം ആഹ്വാനം നിയമം കൈയിലെടുക്കലാണെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി നടത്തുന്ന സമരങ്ങള്‍ക്കു സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ നികുതി കൊടുക്കില്ല എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാം. ചില സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനു മന്ത്രിസഭ വിളിച്ചു ചേര്‍ക്കാതെ തന്നെ ഇത്തരം തീരുമാനങ്ങളെടുക്കാം.
ഇടതു സര്‍ക്കാര്‍ 100% വെള്ളക്കരം വര്‍ധിപ്പിച്ചിട്ടുണ്ട്. സമരത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ ഇക്കാര്യം കൂടി ഓര്‍ക്കണം. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച തടവുകാര്‍ക്കെതിരേയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.