ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും. അപകടസമയത്ത് ജോലിചെയ്ത് വരുന്ന മറ്റ് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ 25,000 രൂപ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. തെരച്ചിലിന് മൈക്രോ ക്യാമറകള്‍, സൗണ്ട് ലേക്കേറ്റര്‍ മോണിറ്റര്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഓക്‌സിജനും പമ്പുചെയ്ത് നല്‍കുന്നുണ്ട്.