മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍’ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച നടന്‍ അലക്‌സ് മാത്യു അന്തരിച്ചു. കറങ്ങുന്ന ഫാനില്‍ മദ്യക്കുപ്പി എറിഞ്ഞുടയ്ക്കുന്ന ബാബു എന്ന ബസ് മുതലാളിയുടെ കഥാപാത്രത്തെയായിരുന്നു അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയാണ്. തൂവാനത്തുമ്പികളെ കൂടാതെ അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര കമ്മറ്റിയില്‍ അംഗമായിട്ടുണ്ട്.
വേദിക് ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഏന്‍ഷ്യന്റ് ഇന്റര്‍ഗ്രേറ്റീവ് തെറാപ്പീസ് എന്നീ സംഘടനകളുടെ സ്ഥാപകനാണ്. ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പൊരുള്‍ അടുത്ത തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനാണ് സംഘടനകള്‍ തുടങ്ങിയത്.
ശബരിമല ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി ഉള്‍പ്പെടെ ഇരുന്നൂറിലധികം ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.