സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ശനിയാഴ്ച മുതല്‍ ചെന്നൈയില്‍ പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ കര്‍ശനമാകും. നിരോധനം ലംഘിച്ചാല്‍ പിഴയും ഉണ്ടാകും. 40 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിനാണ് നിരോധനം. നിരോധനം നിലവിലുണ്ടെങ്കിലും അത് ശക്തമല്ലാത്ത സാഹചര്യത്തിലാണ് ചെന്നൈ കോര്‍പ്പറേഷന്‍ പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഓരോ ദിവസവും 429 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നഗരത്തില്‍ ഉണ്ടാകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകുന്നതില്‍ ഡല്‍ഹിക്ക് പിറകിലാണ് ചെന്നൈയുടെ സ്ഥാനം. ഡല്‍ഹിയില്‍ ഓരോ ദിവസവും 689 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉണ്ടാകുന്നത്.
പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പരിശോധന ഉണ്ടെങ്കിലും അത് ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് നിരോധനം കൂടുതല്‍ കര്‍ശനമാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.