മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ മേല്‍നോട്ട സമിതി രൂപവത്കരിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍എവി നാഥനാണ് സമിതി അധ്യക്ഷന്‍. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എം സായ്കുമാര്‍, കേരള ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വിജെ കുര്യന്‍ എന്നിവരാണ് അംഗങ്ങള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അധ്യക്ഷന്റെ തീരുമാനം അന്തിമമായിരിക്കും.