കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ട് എംഎല്‍എമാര്‍ക്ക് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.
പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍, ധര്‍മടം എംഎല്‍എ കെ.കെ നാരായണന്‍ എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈഎസ്പിക്കുമുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അന്യായമായ സംഘംചേരല്‍ എന്ന വകുപ്പാണ് എം.എല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ ഉള്‍പ്പടെ 114 പ്രതികളാണ് കേസിലുള്ളത്. കേസുമായി ബന്ധപ്പെട്ട് നൂറോളം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. കേസില്‍ 270 സാക്ഷികളുമുണ്ട്.