കമ്പനിയുടെ ഓഹരി വാഗ്ദാനം ചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പി കെ കെ ബയോ മെഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ തിരുമല സ്വദേശി ശ്രീദേവാണ് ഫോര്‍ട്ട് പൊലീസിന്‍റെ വലയിലായത്.
ചെന്നൈ സ്വദേശി സന്തോഷിനു കമ്പനിയുടെ ഓഹരി വാഗ്ദാനം ചെയ്തായിരുന്നു ശ്രീദേവ് പണം തട്ടിയെടുത്തത് എന്നായിരുന്നു പരാതി. ഓഹരി കൈമാറിയ രേഖ നല്‍കിയിരുന്നെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇത് സന്തോഷിനെ അറിയിച്ചിരുന്നുമില്ല. അതേ സമയം സന്തോഷില്‍ നിന്ന് ശ്രീദേവിനു ബാങ്ക് വഴി പണം ലഭിക്കുകയും ചെയ്തിരുന്നു.
കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആശ്വാസ് എന്ന പേരില്‍ മരുന്നു വില്‍പ്പന കേന്ദ്രങ്ങളുടെ പേരില്‍ ശ്രീദേവ് പണം തട്ടിയെടുത്തതായും പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.