ചവറയിൽ ഷിബു ബേബിജോൺ സ്ഥാനാർഥിയാകും

എ കെ ജെ അയ്യര്‍
ശനി, 5 സെപ്‌റ്റംബര്‍ 2020 (20:14 IST)
ചവറ നിയോജക മണ്ഡലത്തിൽ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിബു ബേബിജോൺ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട്  ആർ,എസ് .പി നേതൃത്വം യു.ഡി.എഫ് ചെയർമാനും കൺവീനർക്കും കത്തുനല്കി.
 
കഴിഞ്ഞ തവണ ചവറയിൽ നിന്ന് വിജയിച്ച എൻ.വിജയൻ പിള്ളയുടെ മരണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലേക്കാണ് ഷിബു ബേബിജോണിനെ യു.ഡി.എഫ് വീണ്ടും സ്ഥാനാര്ഥിയാക്കുന്നത്. കഴിഞ്ഞ തവണ സി.എം.പി  സ്ഥാനാർത്ഥിയായി മത്സരിച്ച വിജയൻ പിള്ള 6189 വോട്ടുകൾക്ക് മുൻ മന്ത്രി കൂടിയായ ഷിബുവിനെ പരാജയപ്പെടുത്തിയെങ്കിലും പിന്നീട് ഇദ്ദേഹം സി.പി.എമ്മിലേക്ക് മാറുകയായിരുന്നു. 
 
മണ്ഡലം 1977 ൽ രൂപീകൃതമായ ശേഷം ഇരു മുന്നണികൾക്കും മാറിമാറി വിജയം നൽകിയ മണ്ഡലമാണിത്. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ഷിബു ബേബി ജോണിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ സൂചന നൽകിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article