ചന്ദ്രബോസ് വധക്കേസ്: വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിസാം സുപ്രീംകോടതിയില്‍
ബുധന്‍, 6 ജനുവരി 2016 (15:34 IST)
ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. മൂന്നു മാസം കൂടി വിചാരണ കാലാവധി നീട്ടണമെന്നാണ് ആവശ്യം.
ഈ മാസം 31നകം ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അന്തിമവാദം നടക്കാനിരിക്കേയാണ് നിസാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
നീതിപൂര്‍വ്വകമായ വിചാരണ നടക്കണമെങ്കില്‍ വിചാരണ കാലാവധി നീട്ടി നല്‍കണമെന്ന് നിസാമിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.