വീട്ടമ്മയുടെ മാലപൊട്ടിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിമൂട് സ്വദേശി ഷിജു എന്ന 18 കാരനും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണു നേമം പൊലീസിന്റെ വലയിലായത്.
കഴിഞ്ഞ ദിവസം രാവിലെ പ്രഭാത സവാരിക്കിറങ്ങിയ കോളിയൂര്‍ ആര്.ആര്.ഭവനിലെ രാജമ്മ എന്ന 73 കാരിയുടെ മാലയാണ് കോളിയൂര്‍ ജംഗ്ഷനടുത്തു വച്ച് പിറകിലൂടെ ബൈക്കിലെത്തിയ ഇരുവരും ചേര്‍ന്ന് പൊട്ടിച്ചു കടന്നത്. എന്നാല്‍ മാലയ്ക്കുള്ള പിടിവലിക്കിടയില്‍ ആകെയുണ്ടായിരുന്ന രണ്ടര പവനില്‍ മുക്കാല്‍ പവന് അക്രമികള്‍ക്ക് ലഭിച്ചില്ല.
പിടിച്ചുപറി നടന്ന വിവരം അറിഞ്ഞയുടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം വെള്ളായണി കായല്‍ ബണ്ട് റോഡില്‍ നിന്ന് ബൈക്കിനൊപ്പം പ്രതികള്‍ വലയിലായത്.