ഡ്യൂട്ടിക്കിടെ മദ്യപിച്ച ഗ്രെയ്‌ഡ്‌ എസ്.ഐ ക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

ശനി, 9 ഏപ്രില്‍ 2022 (21:36 IST)
ചടയമംഗലം : മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയ ഗ്രെയ്‌ഡ്‌ എസ്.ഐയെ അധികാരികൾ സസ്‌പെൻഡ് ചെയ്തു.  ചടയമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രെയ്‌ഡ്‌ എസ്.ഐ കെ.വിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

അന്വേഷണ വിധേയമായി ജില്ലാ റൂറൽ പോലീസ് സൂപ്രണ്ട് ആണ് വിജുവിനെ സസ്‌പെൻഡ് ചെയ്തത്. ബുധനാഴ്ച രാത്രി കൊട്ടാരക്കര ഡി.വൈ.എസ്.പി യുടെ അന്വേഷണത്തിൽ ഹൈവേ പട്രോളിങ് വാഹനത്തിലാണ് വിജുവിനെ മദ്യപിച്ച നിലയിൽ കണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍