‘ആദ്യം സർട്ടിഫിക്കറ്റ് കൊണ്ടുവാ, എന്നിട്ട് മതി കല്യാണം’- പുതിയ നിയമം പാരയാകുമോ?

ശനി, 18 മെയ് 2019 (10:48 IST)
ഇനിമുതൽ വിവാഹങ്ങൾക്കു മണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സഫട്ടിഫിക്കറ്റും ഹാജരക്കണമെന്നു ബാലാവകാശ കമ്മീഷൻ അറിയിച്ചു. ശൈശവ വിവാഹങ്ങൾ തടയാനുള്ള മുൻകരുതലായാണ് നിർദേശം.
 
കല്യാണമണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരിൽ നിന്നും വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതരേഖ വിവാഹമണ്ഡപ അധികൃതർ ചോദിച്ചുവാങ്ങണമെന്നാണ് നിർദേശം. ഇതിന്റെ പകർപ്പ് മണ്ഡപം ഓഫീസിൽ സൂക്ഷിച്ച് വയ്ക്കുകയും വേണം. 
 
വധുവിനോ വരനോ പ്രായം കുറവാണെന്ന് കണ്ടാൽ മണ്ഡപം അനുവദിക്കരുത്. ഒപ്പം, പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തിനായി സമീപിച്ചുവെന്ന കാര്യം ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍