മുല്ലപെരിയാര്‍: പാരിസ്ഥിതിക പഠനത്തിന് കേന്ദ്രാനുമതി
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള പാരിസ്ഥിതിക പഠനത്തിന് കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണ് തമിഴ്നാട് ഉയര്‍ത്തിയിരുന്നത്. ആറു മാസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നും കേന്ദ്രം കേരളത്തിനു നിര്‍ദ്ദേശം നല്‌കി
എന്നാല്‍ തമിഴ്നാടിന്റെ എതിര്‍പ്പ് കേന്ദ്രം തള്ളി. പരിസ്ഥിതി പഠനത്തിന് അനുമതി ലഭിച്ചതോടെ പുതിയ ഡാമിനായുള്ള നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം.
ഡാമിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവിബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്ദരാബാദ് ആസ്ഥാനമായ എജന്‍സിയെ കേരളം ചുമതലപ്പെടുത്തിയിരുന്നു.