നിരീക്ഷണത്തിൽ കഴിയാതെ 8 ദിവസം നാട്ടിൽ കറങ്ങി, പാലക്കാട് കൊറോണരോഗിക്കെതിരെ കേസ്

അഭിറാം മനോഹർ
വ്യാഴം, 26 മാര്‍ച്ച് 2020 (11:52 IST)
പാലക്കാട് രോഗം സ്ഥിരീകരിക്കപ്പെട്ട കാരക്കുറുശ്ശി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ മറികടന്ന് നിരീക്ഷണത്തിൽ കഴിയാതെ നാട്ടിൽ കറങ്ങി നടന്നതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.ദുബായിൽ നിന്നും കഴിഞ്ഞ മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ മാർച്ച് 21ന് മാത്രമാണ് നിരീക്ഷണത്തിന് വിധേയനായത്. ഇതിനിടയിൽ ഇയാൾ ബന്ധുവീടുകളടക്കം പലയിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പാലക്കാട് കാരക്കുറുശ്ശിയിൽ നിന്നും ഇയാൾ മലപ്പുറത്തേക്കും യാത്ര നടത്തിയിട്ടുണ്ട്.
 
ഇയാളുടെ മകനും കണ്ടക്‌ടറുമായ മകനും ഇയാളുടെ കുടുംബവും ഇപ്പോൾ നിരീക്ഷണത്തിലാണൂള്ളത്.ഇയാൾ ജുമാനമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും രണ്ട് ആശുപത്രികളിൽ സന്ദർശിക്കുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ ഇയാൾ ബന്ധുവീടുകളിലേക്കും യാത്രകൾ നടത്തിയിട്ടുണ്ട്.ഏഴ് അംഗങ്ങളുള്ള വലിയ കുടുംബമാണ് ഇയാളുടേത്. കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകൻ കെഎസ്ആർടി‌‌സി കണ്ടക്‌ടർ കൂടിയാണ്.പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ഇയാൾ ദീർഘദൂര ബസ്സുകളിൽ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സാമ്പിൾ കൊറൊണ പരിശോധനയ്‌ക്കയി അയച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article