വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ എസ്.അജിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ആദിനാട് തെക്ക് മരങ്ങാട്ട് മുക്കിനു സമീപം കെട്ടിടത്തിന്‍ കടവ് സുനാമി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന മിനു വര്‍ഗീസ് എന്ന 34 കാരനാണു പിടിയിലായത്.
എറണാകുളം കുമ്പളങ്ങി കണ്ടകടവ് കൊണ്ടാക്കശേരില്‍ വീട്ടിലെ അംഗമാണിയാള്‍. ഒരു മാസം പ്രായമുള്ള രണ്ട് കഞ്ചാവ് ചെടികളും വീട്ടില്‍ നിന്ന് 70 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കച്ചവടം നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും.