സംസ്ഥാനത്ത് കാന്‍സര്‍ രോഗ ചികിത്സ പൂര്‍ണമായും സൗജന്യമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറാഖില്‍ മടങ്ങിയെത്തിയ നഴ്‌സുമാരില്‍ 23 പേര്‍ക്ക് ജോലി നല്‍കിക്കൊണ്ടുള്ള എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കത്ത് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മടങ്ങിയെത്തിയ നഴ്സുമാരുടെ ബാങ്ക് വായ്പകള്‍ക്ക് പലിശയിളവ് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് എട്ടിന് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. ലിബിയയില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്കും ജോലി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഉക്രൈയിനില്‍ നിന്ന് 400 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.