അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിയ്ക്കാം, ആവശ്യമെങ്കിൽ ദഹിപ്പിയ്ക്കാം, സർക്കുലർ പുറത്തിറക്കി തൃശൂർ അതിരൂപത

ചൊവ്വ, 16 ജൂണ്‍ 2020 (08:39 IST)
തൃശൂർ:: കൊവിഡ് മരണത്തെ തുടർന്ന് അടിയന്തര സാഹചര്യം ഉണ്ടായാൽ മൃതുദേഹം വീട്ടുവളപ്പിൽ തന്നെ സംസ്കരിയ്ക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകി തൃശൂർ അതിരൂപത. ഇപ്പോഴത്തെ സാഹചര്യത്തിൽ ബന്ധുക്കളുടെ അനുവാദത്തോടെ സർക്കാർ നിർദേശ പ്രകാരം മൃതദേഹം ദഹിപ്പിയ്ക്കാം എന്നും മെത്രാപോലിത്ത മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രത്യേക മാർഗ നിർദേശങ്ങളടങ്ങിയ സർക്കിലർ പുറത്തിറക്കിയത്. 
 
സെമിത്തേരിയിൽ സ്ഥലം ഉണ്ടെങ്കിൽ അവിടെ സർക്കാർ നിർദേശപ്രകാരം കുഴിയെടുത്ത് മൃതദേഹം സംസ്കരിയ്ക്കാം. സ്ഥലം ഇല്ലെങ്കിൽ ഇടവക പള്ളിയുടെ പറമ്പിൽ സൗകര്യമുള്ള ഇടത്ത് അടക്കം ചെയ്യാം. ഇത്തരത്തിൽ സസ്കരിയ്ക്കുന്ന മൃതദേഹങ്ങളുടെ ഭൗതിക അവശിഷ്ടങ്ങൾ നിശ്ചിത കാലത്തിന് ശേഷം കുടുംബത്തിന് സ്ഥിരം കല്ലറയുണ്ടെങ്കിൽ അതിലോ അല്ലെങ്കിൽ പുതിയ കല്ലറ ഉണ്ടാക്കിയോ അടക്കം ചെയ്യാം. ഇത്തരത്തിൽ സംസ്കരിയ്ക്കാൻ സാധിയ്ക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് വീട്ടുവളപ്പിൽ സംസ്കരിയ്ക്കാനോ ദഹിപിയ്ക്കാനോ അനുവാദം നൽകിയിരിയ്ക്കുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍