കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി

തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (13:40 IST)
കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി. കാമ്പസുകളിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കിയ കോടതി പതിനഞ്ച് വർഷമായി കോടതി ഇക്കാര്യം പറയുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പൊതുസ്ഥലം കണ്ടെത്തണം. വിദ്യാലയങ്ങള്‍ പഠനത്തിനുള്ളതാണ്. കാമ്പസിനുള്ളില്‍ ഒരുകാരണവശാലും സമരം അനുവദിക്കാനാകില്ല. എല്ലാത്തിനും അതിന്‍റേതായ സ്ഥലമുണ്ട്. കാമ്പസുകൾ രാഷ്ട്രീയ പ്രവർത്തനത്തിനുള്ളതല്ലെന്ന് നിരീക്ഷണം ഒരു കോടതി ആദ്യമായി നടത്തുന്നതല്ല. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ വിവിധ കോടതികൾ സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പൊന്നാനി എംഇഎസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നടത്തിയ അതേ നിരീക്ഷണങ്ങൾ ഇന്നും ആവർത്തിച്ചത്. ഇതിനെതിരേ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യാപക വിമർശനമാണ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍