കാലിക്കറ്റില്‍ സമാധാനം പടിക്ക് പുറത്ത്; ഹോസ്റ്റല്‍ പ്രശ്നം പരിഹരിക്കും
വെള്ളി, 24 ഒക്‌ടോബര്‍ 2014 (15:21 IST)
കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാതെ ഇന്നത്തെ യോഗവും. അതേസമയം ഹോസ്റ്റല്‍ പ്രശ്നം പരിഹരിക്കാന്‍ ഉപസമിതി തയറാക്കിയ റിപ്പോര്‍ട്ടിനു കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്‍്റെ അംഗീകാരം ലഭിച്ചു. എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ സമരം തുടരുമെന്നും, ഇനിയും ശക്തമായി രീതിയില്‍ സമരം മുന്നോട്ട് കൊണ്ടു പോകുമെന്നും എസ്എഫ്ഐ ആവര്‍ത്തിച്ചു.
അതേസമയം എംഎല്‍എമാരായ ടിഎന്‍ പ്രതാപന്‍ ഐസി ബാലകൃഷ്ണന്‍ എന്നിവരുമായി എസ്എഫ്ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കായിക വിദ്യാര്‍ഥികള്‍ ഗസ്റ്റ് ഹൗസ് ഹോസ്റ്റല്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, ഹോസ്റ്റല്‍ മെസും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാന്‍ ആണ്‍കുട്ടികളെ അനുവദിക്കില്ളെന്നും നേതാക്കള്‍ പറഞ്ഞു.
ഹോസ്റ്റല്‍ പ്രശ്നം പരിഹരിക്കാന്‍ ഉപസമിതി തയറാക്കിയ റിപ്പോര്‍ട്ടിനു കാലിക്കറ്റ് സിന്‍ഡിക്കേറ്റിന്‍്റെ അംഗീകാരം ലഭിച്ചതോടെ ഗസ്റ്റ് ഹൗസ് ഹോസ്റ്റലില്‍ കായിക വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ നിന്ന്
ടിഎന്‍ പ്രതാപന്‍ എംഎല്‍എയെ നീക്കം ചെയ്ത് സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല. രജിസ്ട്രാര്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിച്ചതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് യോഗം തീരുമാനിച്ചത്.