ചൊവ്വാഴ്ച സ്വകാര്യബസ് പണിമുടക്ക്

തിങ്കള്‍, 23 ജനുവരി 2017 (14:06 IST)
സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി 24 ന് സൂചനാ പണിമുടക്ക് നടത്തുന്നത്.
 
ഇന്ധന വില വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ടു രൂപയാക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
 
തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസുടമകള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി   അറിയിക്കുകയായിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക