ടിക്കറ്റ് നിരക്ക് കൂട്ടണം: സ്വകാര്യബസുടമകൾ ചൊവ്വാഴ്‌ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Webdunia
വെള്ളി, 5 നവം‌ബര്‍ 2021 (16:53 IST)
ചൊവ്വാഴ്ച മുതൽ സ്വകാര്യബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്‌സിഡി നൽകണമെന്നും ഉടമകളുടെ സംഘടന ആവശ്യപ്പെട്ടു.
 
മിനിമം ചാർജ് 12 ആയും വിദ്യാർത്ഥികളുടെ മിനിമം ചാർജ് 6 രൂപയുമായും മാറ്റണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. കൂടാതെ കിമീ ചാർജ്  കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയും ബസുടമകൾ ആവശ്യപ്പെടുന്നു. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.
 
അതേസമയം ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ചാർജ് വർധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാൻ കഴിയുമെന്ന് അറിയില്ലെന്നും ആന്റണി രാജു പറഞ്ഞു. ഇതിനിടെ  ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് സമരം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചു. ദീർഘദൂര യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.പണിമുടക്ക് സ്കൂൾ, ഓഫീസ് എന്നിവിടങ്ങളിലെ ഹാജർ നിലയേയും സാരമായി ബാധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article