കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി

വെള്ളി, 5 നവം‌ബര്‍ 2021 (08:14 IST)
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും, ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കെ.എസ്.ആര്‍.ടി.സിയില്‍ ഒന്‍പത് വര്‍ഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. കഴിഞ്ഞദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും. കെ.എസ്.ആര്‍.ടി.സി. സമരം കാരണം കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍