നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം ആര്യനാടാണ് അപകടം നടന്നത്. സംഭവത്തില്‍ അഞ്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. കൂടാതെ സോമന്‍ നായര്‍ എന്ന 60കാരനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. നെടുമങ്ങാട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.