അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍. അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സാമ്പത്തിക പിന്തുണ നിലച്ചതോടെയാണ് താലിബാന്‍ വിദേശ കറന്‍സികള്‍ നിരോധിച്ചത്. ഇനിമുതല്‍ അഫ്ഗാന്‍ കറന്‍സി മാത്രമേ രാജ്യത്ത് ഉപയോഗിക്കാന്‍ പാടുള്ളവെന്നും അത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും താലിബാന്‍ വാക്താവ് പ്രസ്ഥാവനയില്‍ പറയുന്നു.