ബസ് ചാര്‍ജ് നിരക്കുകളില്‍ ശരാശരി 11% വര്‍ധന. മിനിമം ചാര്‍ജ് ഏഴു രൂപയായി. എട്ടു തരം സര്‍വീസുകള്‍ക്കു ബാധകമായ വര്‍ധന നിലവില്‍ വന്നു. നഗരങ്ങളിലെ ലോ ഫ്ലോര്‍ ബസുകള്‍ക്കു നിരക്കു വര്‍ധനയില്ല.
വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്കുകളിലും മാറ്റമില്ല. ഒര്‍ഡിനറി, നഗരങ്ങളിലെ സിറ്റി സര്‍വീസ്, നഗരപ്രാന്ത (മൊഫ്യൂസില്‍) സര്‍വീസ് എന്നിവയാണ് ആദ്യ അടിസ്ഥാന വിഭാഗം. ഇവയ്ക്കു മിനിമം ചാര്‍ജ് ഏഴു രൂപയാക്കി.
സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ അല്ലെങ്കില്‍ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് അല്ലെങ്കില്‍ സെമി സ്‌ലീപ്പര്‍, ലക്ഷുറി ഹൈടെക് എസി, വോള്‍വോ എന്നിവയാണു നിരക്ക് കൂടിയ മറ്റ് ഏഴു വിഭാഗങ്ങള്‍.
നിരക്കില്‍ 9.7% മുതല്‍ ഏറ്റവും കൂടിയ വോള്‍വോയ്ക്കു 12.5% വരെയാണു വര്‍ധന. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണു നിരക്കുകള്‍ നിശ്ചയിച്ചത്. ഗസറ്റ് വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി.