പൂട്ടിയിട്ട വീട്ടിനുള്ളില്‍ വൃദ്ധയുടെ കത്തിക്കരിഞ്ഞ മൃതദേഹം: കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്

ശനി, 16 ജൂലൈ 2016 (12:06 IST)
പൂട്ടിയിട്ടിരുന്ന വീട്ടില്‍ വൃദ്ധയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ആര്യനാട് മേപ്പാട്ട്‍മൂല സുനില്‍ ഭവനില്‍ സത്യഭാമ എന്ന 70 കാരിയുടെ മൃതദേഹമാണ് ഈ രീതിയില്‍ കണ്ടെത്തിയത്. 
 
സത്യഭാമയുടെ മകന്‍ സുനില്‍ കുമാര്‍ കുടുംബസമേതം വിദേശത്താണു താമസം. പൂട്ടിയിട്ടിരുന്ന വീട് വൃത്തിയാക്കാനായിരുന്നു സത്യഭാമ ഇവിടെയെത്തിയത്. കുടുംബ വീട്ടില്‍ നിന്ന് പതിവായി വൈകിട്ട് ഈ വീട് വൃത്തിയാക്കാനായി എത്തുമായിരുന്നു. 
 
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ വര്‍ക്ക് ഏരിയയില്‍ ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ആസിഡ് കുടിച്ച ശേഷം മണ്ണെണ്ണ പുറത്തൊഴിച്ച് കത്തിച്ച് മരിച്ചതാവാമെന്നാണു പ്രാഥമിക നിഗമനം. 
 
മൃതദേഹം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക