തോക്ക് വാ‍ങ്ങാനെത്തി; വെടിയുണ്ട യുവതിയുടെ തുടയില്‍ കയറി!

തിങ്കള്‍, 30 ജൂണ്‍ 2014 (16:01 IST)
തോക്ക് വാങ്ങാനെത്തിയ യുവതിയുടെ തുടയില്‍ വെടിയുണ്ട കയറി പരുക്കേറ്റു. ഓറഞ്ച് വില്ലിയിലെ ക്രിസ്റ്റ ഗിയര്‍ഹാര്‍ട്ട് എന്ന 25കാരിക്കാണ് പരുക്കേറ്റത്. തോക്ക് ഉപയോഗിക്കുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ വില്‍പ്പനക്കാരന്റെ കൈയില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയാ‍ണ് യുവതിക്ക് പരുക്കേറ്റത്. പെന്‍സില്‍വാനിയയിലെ തോക്ക് പ്രദര്‍ശനത്തിലെ സ്റ്റാളിലാണ് സംഭവം.
 
തോക്ക് വാങ്ങാനെത്തിയതായിരുന്നു യുവതി. തോക്കിന്റെ ഉപയോഗം കാണിച്ചു കൊടുക്കുന്നതിനിടെ വില്‍പ്പനക്കാരന്റെ കൈയിലെ തോക്ക് പൊട്ടിയാണ് യുവതിയുടെ തുടയില്‍ വെടിയുണ്ട തറഞ്ഞു കയറി. വെടിയുണ്ട ശസ്ത്രക്രിയയിലൂടെയാ‍ണ് പുറത്തെടുത്തത്. 
 
സംഭവത്തില്‍ തോക്ക് വില്‍പ്പനക്കാരനായ ജെഫ്രി ഹാക്കിനെതിരെ പൊലീസ് കേസ് എടുത്തു. തോക്കില്‍ ബുള്ളറ്റ് ഉണ്ടായിരുന്നില്ലെന്നും അതിനു തൊട്ടുമുമ്പ് 10 പേര്‍ക്ക് ഉപയോഗം കാണിച്ചു കൊടുത്തതായിരുന്നുവെന്നും ജെഫ്രി പൊലീസിന് മൊഴി നല്‍കി. താനറിയാതെ ആരോ തോക്ക് നിറച്ചതാണ് അപകടത്തിന് കാരണമായതെന്നും ജെഫ്രിയുടെ മൊഴി.

വെബ്ദുനിയ വായിക്കുക