ഒരു കലക്കൻ ബുള്ളറ്റ് യാത്രയ്ക്കൊരുങ്ങി പെൺപട; കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് റൈഡിന് തുടക്കം

തിങ്കള്‍, 7 നവം‌ബര്‍ 2016 (15:09 IST)
ബുള്ളറ്റിൽ ഒരു യാത്ര, അത് ആൺകുട്ടികളുടെ ഹരമാണ്. വീട്ടിൽ നിന്ന് ചാടി കൂട്ടുകാരോടൊപ്പം ഇഷ്ടസ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുമ്പോൾ ആൺകുട്ടികളുടെ മനസ്സിൽ ആഗ്രഹം സഫലമാക്കിയതിന്റെ സംതൃപ്തിയാണ്. എന്നാൽ, ബുള്ളറ്റ് റൈഡും ട്രിപ്പും ആൺകുട്ടികളുടെ മാത്രം രസങ്ങളല്ലെന്ന് തിരുവനന്തപുരത്ത് നിന്നുമുള്ള പെൺകുട്ടികൾ വ്യക്തമാക്കുന്നു.
 
സംസ്ഥാനത്തെ ആദ്യ പെൺ ബുള്ളറ്റ് റൈഡേഴ്സ് കൂട്ടായ്മ. സാധാരണ പെൺ ക്ലബ്ബുകളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് വീട്ടമ്മമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഈ ബുള്ളറ്റ് സൗഹൃദ കൂട്ടായ്മ. 18 വയസ്സുമുതൽ 43 വയസ്സുള്ള വീട്ടമ്മ വരെ ഇക്കൂട്ടത്തിലുണ്ട്. ചുരിക്കി പറഞ്ഞാൽ 'വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദ ഫൺ'?.
 
അപര്‍ണ്ണ, ദിവ്യ, അമല, കവിത, ഷൈനി രാജ്‌കുമാര്‍ എന്നീ ആറുപേരാണ് സംഘത്തിലെ പ്രധാനികൾ. ഇനിയും ബുള്ളറ്റ് സംഘത്തിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് ഈ ടീം. ക്ലബില്‍ 100 പേരെ തികച്ച് ഒരു കലക്കന്‍ ബുളളറ്റ് യാത്രയാണ് സംഘത്തിന്റെ സ്വപ്നം. ബുള്ളറ്റിൽ ലോകം ചുറ്റി പറക്കാൻ ആഗ്രഹമുള്ള ചുണകുട്ടികൾക്ക് വേണമെങ്കിൽ ഒരു കൈ നോക്കാം. 

വെബ്ദുനിയ വായിക്കുക