വർഷങ്ങളായുള്ള പ്രണയം, വിവാഹത്തലേന്ന് തെറ്റിപിരിഞ്ഞ് വരനും വധുവും: ബന്ധുക്കൾ തമ്മിൽ നടന്ന തർക്കത്തിൽ വരൻ്റെ പിതാവിന് പരിക്ക്

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (12:36 IST)
കൊല്ലം: വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപിരിഞ്ഞു. ബന്ധുക്കൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വരൻ്റെ പിതാവിന് പരിക്ക്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായി പാരിപ്പള്ളി പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധുക്കൾ വിവാഹത്തെ എതിർത്തിരുന്നെങ്കിലും ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം നടന്നു. തുടർന്ന് വിദേശത്തേക്ക് പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്. വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മിൽ തർക്കത്തിലായി. മധ്യസ്ഥ ശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഒന്നിച്ചിരുന്ന അവസരത്തിലാണ് പ്രശ്നമുണ്ടായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍