കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർക്ക് ഏഴു വർഷം തടവും പിഴയും

എ കെ ജെ അയ്യർ

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (16:10 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് ഓഫീസർക്ക് കോടതി ഏഴുവർഷം തടവും 20000 രൂപാ പിഴയും വിധിച്ചു. 2015 ൽ പാങ്ങോട് വില്ലേജ് ഓഫീസർ ആയിരുന്ന സജിത് എസ് നായരെയാണ് തലസ്ഥാനത്തെ വിജിലൻസ് കോടതി ശിക്ഷിച്ചത്. 
 
പരാതിക്കാരൻ്റെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ് ചെയ്യാനായി കൈക്കൂലി വാങ്ങി എന്ന കേസിൽ നിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം.സി. രാജകുമാരയാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍