ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസം ലഭിച്ചത് 2.8 കിലോ സ്വര്‍ണവും ആറരക്കോടിയിലധികം രൂപയും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (14:36 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസം ലഭിച്ചത് 2.8 കിലോ സ്വര്‍ണവും ആറരക്കോടിയിലധികം രൂപയും. ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്നലെ പൂര്‍ത്തിയായി. ലഭിച്ചത് 68437887 രൂപയാണ്. കൂടാതെ 2 കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണ്ണവും, 24 കിലോ 20 ഗ്രാം വെള്ളിയും ലഭിച്ചു.
 
എസ്ബിഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല. ഇതിനും പുറമെ കിഴക്കേ നട ഇ ഭണ്ഡാരം വഴി 2.75 ലക്ഷം രൂപയും, പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 60432 രൂപയും ലഭിച്ചു. അതേസമയം പിന്‍വലിച്ച രണ്ടായിരം രൂപയുടെ 128 നോട്ടുകളും, നിരോധിച്ച ആയിരം രൂപയുടെ 41 നോട്ടുകളും ലഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍