വിവാഹത്തിന് ശേഷം സിനിമ വേണ്ടെന്ന് വെച്ച നടിമാരുടെ ലിസ്റ്റിലാണ് സംവൃത സുനിൽ ഉള്ളത്. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. കുടുംബമായി ഇവർ യു.കെയിലാണ് കഴിയുന്നത്. ഒട്ടനവധി കൊമേഴ്സ്യൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മാന്യമല്ലാത്ത വേഷത്തിലോ ഗ്ലാമറസ് റോളുകളിലോ നടി പ്രത്യക്ഷപ്പെട്ടിട്ടില്ല. എത്ര പണം തന്നാലും ഗ്ളാമർ റോളുകളിൽ അഭിനയിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു സംവൃത പറഞ്ഞത്.