കൈക്കൂലി: അസിസ്റ്റന്റ് എഞ്ചിനീയര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:21 IST)
കൈക്കൂലി കേസില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറസ്റ്റില്‍. കെട്ടിട നിര്‍മ്മാണ വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങവേ കോട്ടയം നഗരസഭയുടെ കുമാരനല്ലൂര്‍ സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തിരുവല്ല കുറ്റപ്പുഴ കുടമാളൂര്‍ വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണി(27) ആണ് പിടിയിലായത്‌. 
 
കോട്ടയം ജില്ലയിലെ നീലിമംഗലം പാലത്തിനടുത്ത്‌ കെട്ടിടം നിര്‍മ്മിക്കുന്നതിനായി അമ്മഞ്ചേരി സ്വദേശി മാത്യു ആറുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നല്‍കിയ അപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ പതിനയ്യായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്‌. 
 
കൈക്കൂലി ആവശ്യപ്പെട്ട വിവരം മാത്യു കോട്ടയം വിജിലന്‍സ്‌ ഡിവൈ.എസ്‌.പി യെ അറിയിക്കുകയും അദ്ദേഹത്തിണ്റ്റെ നേതൃത്വത്തിലുള്ള സംഘം ആണ്റ്റണിയെ വലയിലാക്കുകയുമാണുണ്ടായത്‌. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.