പത്തനംതിട്ട മുന്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കെതിരേ കേസെടുത്തു. ഇതു സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കേസ് അന്വേഷിക്കുന്ന എസ്പി സുകേശാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ ജൂണിലാണ് രാഹുല്‍ ആര്‍ നായര്‍ക്കെതിരേ ആരോപണമുണ്ടായത്. പത്തനംതിട്ടയിലെ ഒരു പ്രമുഖ ക്രഷര്‍ ക്വാറി ഉടമയില്‍നിന്ന് എസ്പി 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ്പരാതി. ഇടനിലക്കാരന്‍ മുഖേയാണ് എസ്പി പണം ആവശ്യപ്പെട്ടത്. ഇതു കൈമാറുകയും ചെയ്തതായി പറയുന്നു. ത്.
കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്നും അതിനാല്‍ രാഹുല്‍ ആര്‍ നായര്‍ക്കെതിരെ കേസെടുക്കണമെന്നും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
രാഹുല്‍ ആര്‍ നായര്‍ എസ്പി ആയതിനുശേഷം പത്തനംതിട്ടയിലെ പാറമടകളും ക്വാറികളും വ്യാപകമായി പരിശോധിക്കുകയും നടപടിയെടുക്കുയും ചെയ്തിരുന്നു. ഇത്തരത്തിലുണ്ടാകുന്ന ടപടികള്‍ എസ്പി പണത്തിനുവേണ്ടി നടത്തിയതാണെന്ന പരാതിയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എസ്പിയെ കുടുക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.