ബിപിസിഎല്‍: ലോറി ഡ്രൈവര്‍മാരുടെ സമരം അവസാനിച്ചു

ബുധന്‍, 20 ഓഗസ്റ്റ് 2014 (14:45 IST)
ഏഴ് ജില്ലകളിലേക്കുള്ള പാചക വാതക വിതരണം തടസ്സപ്പെടുത്തി കൊച്ചി ബിപിസിഎല്‍ പ്‌ളാന്റിലെ ലോറി തൊഴിലാളികള്‍ നടത്തിയ സമരം അവസാനിച്ചു. തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ശമ്പള വര്‍ധന ഉള്‍പ്പെടയുള്ള ആവശ്യങ്ങള്‍ മാനേജ്‌മെന്റ് പരിഗണിക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. ശമ്പള വര്‍ധനയാവശ്യപ്പെട്ടാണ് അമ്പലമുകള്‍ ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയിലെ എല്‍പിജി ബോട്ട്‌ലിംഗ് പ്‌ളാന്റിലെ ലോറി ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്.

ഇതോടെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം അടക്കമുള്ള ജില്ലകളില്‍ പാചകവാതക നീക്കം തടസ്സപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക