ഗെയിം കളിക്കാന്‍ അനുവദിച്ചില്ല; 11 കാരന്‍ തൂങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഡിസം‌ബര്‍ 2021 (20:22 IST)
ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിന് 11 വയസ്സുകാരന്‍ തൂങ്ങി മരിച്ചു. കോട്ടയം കുമ്മണ്ണൂരിലാണ് 11 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്മണ്ണൂര്‍ പാറയ്ക്കാട്ട് വീട്ടില്‍ സിയോണ്‍ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഏറെ നേരം ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ നിന്ന് വീട്ടുകാര്‍ മൊബൈല്‍ പിടിച്ചുവാങ്ങിയിരുന്നു. ഇതില്‍ ദേഷ്യം വന്ന കുട്ടി മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു.കുറെ നേരമായിട്ടും കാണത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ ബെഡ് ഷീറ്റുപയോഗിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article