അതിര്‍ത്തികളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാര്‍ക്ക് ആദ്യമായി സര്‍ക്കാര്‍ ധനസഹായം; സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (18:56 IST)
അതിര്‍ത്തികളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാര്‍ക്ക് ധനസഹായം നല്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് ആദ്യമായാണ് ഇത്തരമൊരു സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ജമ്മു-കശ്‌മീരിലെ അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
 
ജമ്മു-കശ്മീരിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കൂടാതെ, രാജ്യത്തെവിടെയും മാവോവാദി ഭീകരാക്രമണങ്ങളിലും മാവോവാദി ആക്രമണങ്ങളിലും കൊല്ലപ്പെടുന്ന പൌരന്മാര്‍ക്കും സഹായധനം ലഭ്യമാകും.
 
അതിര്‍ത്തിയില്‍ വെച്ച് ഭീകരാക്രമണങ്ങളിലും ഷെല്ലാക്രമണത്തിലും മറ്റുമായി ജീവന്‍ നഷ്‌ടപ്പെടുന്നവര്‍ക്ക് കൂടാതെ, 50 ശതമാനത്തിലേറെ പരുക്കേല്‍ക്കുന്ന സാധാരണ ജനങ്ങളുടെ കുടുംബങ്ങള്‍ക്കും ഈ തുക കൈമാറും.
Next Article