പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്: പ്രതി പിടിയില്‍

Webdunia
വെള്ളി, 8 ജനുവരി 2016 (12:44 IST)
മലയിന്‍കീഴ് പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസുമായി ബന്ധപ്പെട്ട് പത്താം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിത്താഴ്ത്തറ ഞാണ്ടൂര്‍ക്കോണം പുളിയം‍കോട് ലക്ഷം വീട് കോളനിയില്‍ കുമ്മിണിയാന്‍ എന്ന  മോഹനന്‍ (57) ആണു പൊലീസ് വലയിലായത്.

2014 ഡിസംബര്‍ മൂന്നാം തീയതിയാണു പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ് സംഘര്‍ഷം ഉണ്ടാക്കിയത്. കേസിലെ പത്ത് പ്രതികളെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്താം പ്രതിയായ മോഹനന്‍ ഏറെ നാളായി ഒളിവിലായിരുന്നു.

മലയിന്‍കീഴ് സി.ഐ ബിനുകുമാര്‍, എസ്.ഐ ഷൈന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.