പാഠപുസ്തക വിതരണം ഇന്ന് പൂര്‍ത്തിയാകും: വിദ്യാഭ്യാസമന്ത്രി

Webdunia
തിങ്കള്‍, 20 ജൂലൈ 2015 (09:39 IST)
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠപുസ്തക വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. പാഠപുസ്തകങ്ങള്‍ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തിയതായും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

പാഠപുസ്തകവിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നാലരലക്ഷം പുസ്തകങ്ങളുടെ അച്ചടി ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കെബിപിഎസില്‍ ഒന്നര ലക്ഷവും കരാറെടുത്ത സ്വകാര്യ പ്രസ്സില്‍ 3ലക്ഷം പുസ്തകങ്ങളുമാണ് പൂര്‍ത്തിയാകാനുള്ളതെന്നാണ് വാര്‍ത്തകള്‍ പരന്നത്. അതിനിടെയാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠപുസ്തക വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞത്.