നൈജീരിയയിൽ ബോക്കോ ഹറാം ഭീകരര്‍ 41 പേരെ കൊലപ്പെടുത്തി
വടക്ക് കിഴക്കൻ നൈജീരിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടയില്‍ ബൊക്കോ ഹറാം ഭീകരര്‍ 41 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ നിയമസഭാ അംഗമാണ്. ഭീകരരെ ഭയന്ന് നൂറിലധികം പേര്‍ പോളിംഗ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തെക്ക് കിഴക്കൻ പോളിംഗ് സ്റ്റേഷനുകളിൽ രണ്ട് കാർ ബോംബുകൾ പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ മറ്റൊരിടത്തുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുള്‍പ്പെടെ മൂന്നുപേര്‍ വെടിയേറ്റു മരിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ തുടങ്ങിയ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് കൂടി നീട്ടി. വടക്ക് കിഴക്കൻ നൈജീരിയയിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്നും തീവ്രവാദികളെ ഒഴിപ്പിച്ചെന്ന് വെള്ളിയാഴ്ച സൈന്യം പറഞ്ഞിരുന്നതാണ്.