തൃശൂരില്‍ അബ്‌ദുറബിന് കരിങ്കൊടി; സംഘര്‍ഷം

Webdunia
ശനി, 4 ജൂലൈ 2015 (17:40 IST)
പാഠപുസ്‌തക വിതരണത്തിലെ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്‌ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൃശൂരില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു.

മന്ത്രിയെ എസ്‌എഫ്‌ഐ എഐഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ്‌ കരിങ്കൊടി കാട്ടി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സ്ഥലത്ത്‌ നേരിയ സംഘര്‍ഷമുണ്ടായി.