കർണാടകയിൽ വീണ്ടും ബിജെപി ഭരണം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കിടിലൻ ഓഫർ, കര്‍ഷകര്‍ക്ക് 2000 രൂപ അക്കൗണ്ടിലേക്ക്

ശനി, 27 ജൂലൈ 2019 (09:10 IST)
കർണാടകത്തിൽ സഖ്യ സർക്കാരിനെ താഴെയിറക്കി ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ രണ്ട് കിടിലൻ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രത്യേകം പദ്ധതിയില്‍ 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലെത്തും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 
 
അതേസമയം രണ്ടായിരം രൂപ ഘഡുക്കളായിട്ടാണ് ലഭിക്കുക. സഭയില്‍ വിശ്വാസ വോട്ട് തേടുന്നത് തിങ്കളാഴ്ച്ചയാണ്. നിര്‍ണായകമായ ഫിനാന്‍സ് ബില്ലും അതേ ദിവസം പാസാക്കും. തന്റെ നേതൃത്വത്തെ വിശ്വസിച്ചതിന് യെഡ്ഡിയൂരപ്പ അമിത് ഷായ്ക്കും ജെപി നദ്ദയ്ക്കും നന്ദി പറഞ്ഞിട്ടുണ്ട്.  
 
രണ്ടാം മോദി സർക്കർ കേന്ദ്രത്തിൽ അധികാരമേറ്റതാണ് കർണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി മറിച്ചത്. പതിനാല് മാസങ്ങൾക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഇറങ്ങിപ്പോയ അതേ പദവിയിലേക്ക് യഡിയൂരപ്പ തിരികെയെത്തി. ഇനി സഭയിൽ വിശ്വാസ്യത നേടുകയാണ് ബിജെ‌പിയെ സംബന്ധിച്ചിടത്തോളം നിർണായകം.
 
മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചത്. രണ്ടാഴ്ച കാലത്തോളം കർണാടകത്തിൽ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമാകണമെങ്കിൽ ഇനി സഭയിൽ യെഡിയൂരപ്പ സർക്കാർ വിശ്വാസം തെളിയിക്കണം. കർണാടകത്തിൽ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍