യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച
വെള്ളി, 26 ജൂലൈ 2019 (19:26 IST)
കർണാടകത്തിൽ സഖ്യ സർക്കാരിനെ താഴെയിറക്കി ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച സഭയിൽ യെഡിയൂരപ്പ വിശ്വാസം തേടും എന്നാണ് റിപ്പോർട്ടുകൾ. മറ്റു മന്ത്രിമാർ വിശ്വാസ വോട്ടടു[പ്പിന് ശേഷമേ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കു.
രണ്ടാം മോദി സർക്കർ കേന്ദ്രത്തിൽ അധികാരമേറ്റതാണ് കർണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി മറിച്ചത്. പതിനാല് മാസങ്ങൾക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഇറങ്ങിപ്പോയ അതേ പദവിയിലേക്ക് യഡിയൂരപ്പ തിരികെയെത്തി. ഇനി സഭയിൽ വിശ്വാസ്യത നേടുകയാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകം.
മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചത്. രണ്ടാഴ്ച കാലത്തോളം കർണാടകത്തിൽ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമാകണമെങ്കിൽ ഇനി സഭയിൽ യെഡിയൂരപ്പ സർക്കാർ വിശ്വാസം തെളിയിക്കണം. കർണാടകത്തിൽ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Karnataka: BJP State President BS Yediyurappa takes oath as Chief Minister at Raj Bhavan in Bengaluru. pic.twitter.com/5tEFE8GnHN