ബിജെപി മന്ത്രി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്ന് മാധ്യമങ്ങളോട് മന്ത്രി

ശനി, 16 ജനുവരി 2016 (09:33 IST)
കേന്ദ്ര നിയമമന്ത്രിയും ബി ജെ പി നേതാവുമായ സദാനന്ദ ഗൌഡ സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി ബിഷപ്പ് ഹൌസില്‍ എത്തിയാണ് മന്ത്രി ആര്‍ച്ച് ബിഷപ്പിനെ കണ്ടത്.
 
പലർക്കും ബി ജെ പിയോട് ഉണ്ടായിരുന്ന തൊട്ടുകൂടായ്മ ഇപ്പോൾ ഇല്ലാതായെന്നും അനുഗ്രഹം വാങ്ങാനാണ് താൻ ഇവിടെ എത്തിയതെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് മാർ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചില്ല.
 
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പി നടത്തുന്ന അടവുനയത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

വെബ്ദുനിയ വായിക്കുക