സര്‍ക്കാരിനെതിരെ ആരോപണവുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്.
ആറു മാസത്തിനകം വിരമിക്കുന്ന വിജിലന്‍സ് ഡിജിപി വിന്‍സണ്‍ എം പോളിന് സര്‍ക്കാര്‍ ഉന്നത പദവി വാഗ്ദാനം ചെയ്തെന്നും അതിനാലാണ് ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ഡയറക്ടര്‍ ശ്രമിക്കുന്നതെന്നും ബിജു ആരോപിച്ചു.
ബാര്‍ കോഴ കേസില്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിന്‍സണ്‍ എം.പോളിന്റെ സമ്മര്‍ദ്ദം ഉണ്ടായതിനാലാണ് കേസിന്റെ ചുമതല ഉണ്ടായിരുന്ന മുന്‍ എഡിജിപി ജേക്കബ്ബ് തോമസ് അവധി എടുത്ത് പോയത്. തന്റെ ചുമതലയില്‍ മറ്റൊരാള്‍ കൈ കടത്തിയതിന്റെ പ്രതിഷേധമായിരുന്നു അതെന്നും ബിജു പറഞ്ഞു. വിന്‍സണ്‍ എം.പോളും രാഷ്ട്രീയക്കാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.