കോട്ടയം കുമരകം അട്ടീപിടികയില്‍ ഇറച്ചികോഴിയിലും പക്ഷിപ്പനി കണ്ടെത്തി.ആരോഗ്യവകുപ്പ് രോഗ ബാധ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. പക്ഷിപ്പനി കണ്ടെത്തിയതോടെ കുമരകം പക്ഷി സങ്കേതത്തിലെ പക്ഷികളെ നിരീക്ഷിക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്മനം, തലയാഴം , വെച്ചൂര്‍ , ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നുദിവസത്തേക്ക് കോഴി, താറാവിറച്ചി വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
അതീവ അപകടകാരിയായ എച്ച് 5 എന്‍ 1 വൈറസ് ആണ് കേരളത്തില്‍ എത്തിയിരിക്കുന്നതെന്നും ശക്തമായ പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ രോഗം മനുഷ്യരിലേക്കു പടരുന്നതിനു സാധ്യതയുണ്ട് എന്നും നേരത്തെ
മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകള്‍ക്ക് ഒന്നിന് 150 രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രോഗബാധക്കെതിരായ പ്രതിരോധ നടപടികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സംസ്ഥാനത്ത് എത്തിച്ചു.