പക്ഷിപ്പനിയുടെ കൂട്ടമരണം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരണം സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ നാളെ മുതല്‍ 4081 താറാവുകളെ ദയവധത്തിന് വിധേയമാക്കും. ഫാമിലെ താറാവുകളുടെ സംശയാസ്പദമായ മരണത്തെത്തുടര്‍ന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബറട്ടറിയിലെ സാമ്പിള്‍ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ തന്നെ താറാവുകളെ ദയാവധം നടത്തി കൂട്ടത്തോടെ ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
അസാധാരണമാം വിധം പക്ഷികളുടെ മരണമോ ദേശാടന പക്ഷികളുടെ മരണമോ ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള ഗവ. മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണ്. ഇതോടൊപ്പം വകുപ്പിന് കീഴിലുള്ള വിവിധ കോഴി,താറാവ് ഫാമുകളിലെ സ്ഥിതിഗതികളും തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രി വിലയിരുത്തി.