ഡ്രൈവിങ് ടെസ്റ്റ് ബാലികേറാമലയാകുകയാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റില്‍ പങ്കെടുത്ത മൂന്ന് അപേക്ഷകരും തോറ്റു. റോഡ് ടെസ്റ്റിന് ശേഷം മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ മകളാണ് എച്ച് എടുക്കാന്‍ എത്തിയത്. എച്ച് ടെസ്റ്റില്‍ പെണ്‍കുട്ടി പരാജയപ്പെടുകയായിരുന്നു. കൂടാതെ ബൈക്ക് ടെസ്റ്റിനെത്തിയ മറ്റു രണ്ടുപേരും പരാജയപ്പെട്ടു. തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലിലാണ് ടെസ്റ്റ് നടത്തിയത്.