ബൈക്ക് മോഷ്ടിച്ച കള്ളന്‍ ഉടമയ്ക്ക് മുന്നില്‍ അപകടത്തില്‍ പെട്ടു

എ കെ ജെ അയ്യര്‍
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (08:39 IST)
മോഷ്ടിച്ച ബൈക്കുമായി പോയ കള്ളന്‍ ഒടുവില്‍  ബൈക്ക് ഉടമ ഓടിച്ച ബസിന്റെ മുന്നില്‍ ഇടിച്ച് വീണു. വ്യാഴാഴ്ച വൈകിട്ട്  ഉദയംപേരൂര്‍ നടക്കാവ് കവലയ്ക്കടുത്തതായിരുന്നു സംഭവം നടന്നത്. ബൈക്ക് മോഷ്ടിച്ച ചങ്ങനാശേരി സ്വദേശി ജിജോ എന്ന യുവാവാണ് പോലീസ് വലയിലായത്.
 
കെ.എസ് ആര്‍ ടി സി  കോട്ടയം ഡിപ്പോയില്‍ ഡ്രൈവറായ അനി സേവ്യര്‍ എന്നയാളുടേതാണ് ബൈക്ക്. ഇത് മോഷ്ടിച്ച ശേഷം പോകുന്ന വഴി അനി സേവ്യര്‍ ഓടിച്ച കെ.എസ് ആര്‍ ടി സി ബസില്‍ ഇടിച്ചു. താഴെ വീണ ജിജോയെ സഹായിച്ചപ്പോഴാണ് സേവ്യര്‍ ബൈക്കില്‍ ശ്രദ്ധിച്ചത്. ഇത് തന്റെ ബൈക്കാണെന്ന് അറിഞ്ഞതും കള്ളനെ കൈയോടെ പിടിച്ചു ഉദയംപേരൂര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.  
 
ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. തുടര്‍ന്ന് അനി സേവ്യര്‍ ബൈക്ക് കാണാതായതായി കോട്ടയം പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച് ഇയാളെ കോട്ടയം പൊലീസിന് കൈമാറുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article